Skip to main content

മൊബൈൽ നമ്പർ ലിങ്ക്‌ ചെയ്യാം

 

എറണാകുളം : കേരള വാട്ടർ അതോറിറ്റി   ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി https://epay.kwa.kerala.gov.in എന്ന വാട്ടർ അതോറിറ്റിയുടെ  ഇ പെയ്‌മെന്റ് വെബ്‌ സൈറ്റിലൂടെ  ലിങ്ക് ചെയ്യാം. ഉപദോക്താക്കൾ സ്വയം ഈ  സൗകര്യം ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യണം. തൃപ്പുണിത്തുറ ഓഫീസിനു കീഴിൽവരുന്ന തൃപ്പുണിത്തുറ, തിരുവാങ്കുളം, മരട് എന്നീ മുൻസിപ്പാലിറ്റികളിലെയും ഉദയംപേരൂർ , ചോറ്റാനിക്കര, കുമ്പളം എന്നീ പഞ്ചായത്തുകളിലേയും ഉപഭോക്താക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ   അറിയിച്ചു  . ബിൽ വിവരങ്ങർ കൃത്യമായി രജിസ്റ്റർ  ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കും.  രജിസ്റ്റർ ചെയ്യുന്നതിന്‌ സാധിക്കാത്ത ഉപഭോക്താക്കൾക്കു  ലോക്‌ഡൗണിനു  ശേഷം  ഓഫീസുമായി ബന്ധപ്പെട്ട് ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം .

date