Skip to main content

ചെലവുകണക്ക് അവസാനവട്ട പരിശോധന

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കിന്റെ അവസാനവട്ട പരിശോധന മെയ് 25, 26, 27 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്ക് പരിശോധന മെയ് 25 ന് ഉച്ചവരെയും നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലെ പരിശോധന ഉച്ചയ്ക്കു ശേഷവും നടക്കും. കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പരിശോധന മെയ് 26 ഉച്ചവരെയും വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ പരിശോധന ഉച്ചയ്ക്കു ശേഷവും നടക്കും. മെയ് 27ന് ഉച്ചവരെയാണ് പാറശ്ശാല, കാട്ടാക്കട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്ക് പരിശോധന. ഉച്ചയ്ക്കുശേഷം കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ പരിശോധനയും നടക്കും.

date