Skip to main content

ലോക്ക്ഡൗൺ മേയ് 30 വരെ തുടരും; ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പിൻവലിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി. രോഗവ്യാപനം വർധിച്ചതിനെത്തുടർന്നു മേയ് 16ന് അർധരാത്രി മുതൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഇന്നു (മേയ് 22) രാവിലെ 6.00നു പിൻവലിക്കും. സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജില്ലയിൽ തുടർന്നും കർശനമായി നടപ്പാക്കുമെന്നു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

date