Skip to main content

കോവിഡ് വാക്‌സിനേഷന്‍; ജില്ലയില്‍ 6,62,503 പേര്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ കഴിഞ്ഞദിവസം വരെ 6,62,503 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 5,32,767 പേര്‍ ഒന്നാം ഡോസും 1,29,736 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

45 വയസിന് മുകളിലുള്ളവരാണ് ജില്ലയില്‍ ഏറ്റവുമധികം വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്. 45 വയസിനു മുകളില്‍ പ്രായമുള്ള 4,41,601 പേര്‍ ആദ്യഘട്ട വാക്സിനും 71,933 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,361 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 28,011 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 17,859 പേര്‍ക്ക് ഒന്നാം ഡോസും 16,893 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. 18 മുതല്‍ 44 വയസു വരെ പ്രായമുള്ളവരില്‍ 400 പേരാണ് ഒന്നാം ഘട്ട വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേരാണ് ഇതുവരെയായയി രണ്ടാം ഘട്ട വാക്സിന്‍ സ്വീകരിച്ചത്. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ട വാക്സിന്‍ സ്വീകരിച്ചിരുന്നു.

date