Skip to main content

നഗരസഭയുടെ ഹെല്‍പ്പ് ഡസ്‌കില്‍ ഫോണിലൂടെ ഡോക്ടറുടെ സേവനം

 

തൊടുപുഴ നഗരസഭ പരിധിയില്‍ കോവിഡ് രോഗബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്കും, ക്വാറന്റൈനില്‍ ഉളളവര്‍ക്കും, രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ക്കും, യാത്രാ സൗകര്യമില്ലാത്തതിനാല്‍ ആശുപത്രികളില്‍ പോകാന്‍ സാധിക്കാത്ത ഇതരരോഗികള്‍ക്കും ഫോണ്‍ മുഖേന ഡോക്ടറുടെ സേവനം നഗരസഭ ഹെല്‍പ്പ് ഡെസ്‌കില്‍ ലഭ്യമാക്കിയതായി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു.  രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ ഡോക്ടറെ ഫോണില്‍ വിളിക്കാം പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഡോ.ടോം സിബി 9544985454

തൊടുപുഴയില്‍ ടെലിമെഡിസിന്‍ സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സേവനം നല്‍കാന്‍ തയ്യാറുളള ഡോക്ടര്‍മാര്‍ നഗരസഭയില്‍ ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് ഐ.എം.എ യ്ക്കും, ഇതര വിഭാഗം ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കും കത്ത് നല്‍കുമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

date