Skip to main content

സ്വകാര്യ വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം

2021-22 വര്‍ഷത്തില്‍ സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിന് ധനസഹായം നല്‍കുന്ന വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം. തേക്ക്, ചന്ദനം, ആഞ്ഞിലി, മഹാഗണി, പ്ലാവ്, റോസ് വുഡ്(ഈട്ടി), കമ്പകം, കുമ്പിള്‍, കുന്നിവാക, തേന്‍മാവ് തുടങ്ങി പത്തിനം വൃക്ഷത്തൈകളാണ് പരിഗണിക്കുന്നത്. ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമുള്ളതും കുറഞ്ഞത് 50 തൈകള്‍ വരെ സ്വന്തം സ്ഥലത്ത് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30 വൈകിട്ട് അഞ്ചുവരെ. വിശദവിവരങ്ങള്‍ കൊല്ലം സാമൂഹിക വനവല്‍ക്കരണ വിഭാഗം കാര്യാലയത്തിലോ 04742748976 നമ്പരിലോ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1275/2021)
 

date