Skip to main content

വനമിത്ര അവര്‍ഡിന് അപേക്ഷിക്കാം

2021-22 വര്‍ഷത്തില്‍ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, കര്‍ഷകര്‍ തുടങ്ങിവര്‍ക്ക്  അപേക്ഷിക്കാം. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക വൈവിധ്യം തുടങ്ങിയവയുടെ പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഓരോ ജില്ലയ്ക്കും ഒരു അവാര്‍ഡ് വീതം നല്‍കും. മുന്‍പ് അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍  കൊല്ലം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ ജൂണ്‍ 30നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ചിന്നക്കടയിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍-04742748976.
(പി.ആര്‍.കെ നമ്പര്‍.1276/2021)
 

date