Skip to main content

കൈതച്ചക്കയും കപ്പയും സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് ഹെല്‍പ്പ് ഡെസ്‌ക്

 

കോവിഡ് പശ്ചാത്തലത്തില്‍ കയറ്റുമതിയും വില്‍പ്പനയും പ്രതിസന്ധിയിലായ  കൈതച്ചക്കയും കപ്പയും സംഭരിക്കാന്‍ ജില്ലാതലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു.  പല ഉത്പന്നങ്ങളും അയല്‍ സംസ്ഥാനങ്ങളിലേക്കും  മറ്റും കയറ്റി അയക്കുന്നതിന് കര്‍ഷകര്‍ നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷിവകുപ്പിന്റെ  വിപണി ഇടപെടലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.  കൈതച്ചക്ക ഹോര്‍ട്ടികോര്‍പ്പിന്റെ വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനി വഴിയാണ്  സംഭരിക്കുക.  ഇതിനോടകം 31 ടണ്‍ കൈതച്ചക്ക സംഭരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കഴിഞ്ഞ സീസണില്‍ നല്ല രീതിയില്‍ കപ്പ കൃഷി ചെയ്തിരുന്നു.  ഇതും ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും. കൃഷിവകുപ്പിന്റെ  അടിസ്ഥാനവില പദ്ധതിപ്രകാരം അംഗങ്ങളായിട്ടുള്ളവര്‍ക്ക് അടിസ്ഥാന വില ലഭ്യമാവുകയും ചെയ്യും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് ജില്ലാതലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ആരംഭിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം.  ഫോണ്‍- 9497079534

 

date