Skip to main content

അനിമല്‍ ഹസ്ബന്ററി ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെന്റ് ഫണ്ട് പദ്ധതി തുടങ്ങുന്നു

 

മൃഗസംരക്ഷണ മേഖലയില്‍ പാല്‍, ഇറച്ചി എന്നിവയുടെ സംസ്‌കരണം, കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ നിര്‍മ്മാണം എന്നീ സംരംഭങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനിമല്‍ ഹസ്ബന്ററി ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെന്റ് ഫണ്ട് എന്ന നൂതന പദ്ധതി തുടങ്ങുന്നു. ഫാര്‍മര്‍ പ്രാഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്വകാര്യ കമ്പനികള്‍, വ്യക്തിഗത സംരംഭകര്‍, സര്‍ക്കാരിതര കമ്പനികള്‍, ചെറുകിട സൂക്ഷ്മ സംരംഭകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് വായ്പ, വായ്പാ പലിശ സഹായം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിശദ വിവരങ്ങള്‍ക്ക് തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2768075.  

 

date