Skip to main content

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള തുറന്നു 

 

ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള തുറന്നു. ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് ബാധിച്ച് ശാരീരിക അവശതകൾ കാരണം ഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്തവർക്കാണ് സമൂഹ അടുക്കള വഴി ഭക്ഷണം എത്തിച്ചു നൽകുക.

കുടുംബശ്രീ അംഗങ്ങളുടെയും വാർഡ്തല ജാഗ്രതാ സമിതിയുടെയും ഏകോപനത്തോടെയാണ് സമൂഹ അടുക്കളയുടെ പ്രവർത്തനം. ഭക്ഷണം ആവശ്യമുണ്ടെന്ന് വാർഡ് അംഗങ്ങളെ അറിയിക്കുന്നവർക്ക് വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ വഴി വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകും. പഞ്ചായത്തിന്റെ ജനകീയ ഭക്ഷണശാല വഴിയാണ് ഇതുവരെ കോവിഡ് ബാധിതർക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നത്. 

ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ്, പഞ്ചായത്ത് അംഗങ്ങൾ , ഉദ്യോഗസ്ഥർ,കുടുംബശ്രീ പ്രവർത്തകർ, ജാഗ്രതാ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date