Skip to main content

കഞ്ഞിക്കുഴിയിലെ 'കരുതല്‍' ഓണ്‍ലൈന്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

 

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ കരുതല്‍ ഓണ്‍ലൈന്‍ ക്ലിനിക്ക്് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് കാലത്തെ മനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

'കരുതല്‍' ഓണ്‍ലൈന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ ക്വാറന്റയിനില്‍ കഴിയുന്നവരില്‍ ഒരു വിഭാഗം ഗര്‍ഭിണികളും 70 വയസ്സിന് മുകളില്‍ ഉള്ളവരും കുട്ടികളുമാണ്. ഇവര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ ഈ കരുതല്‍ ക്ലിനിക്കിലൂടെ സാധിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ ബൈരഞ്ചിത്ത്, ജ്യോതി മോള്‍, കെ. കമലമ്മ, പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ഗോപാലകൃഷ്ണന്‍, ജയകുമാര്‍, ഷീല, ഡോ. രാഖി എന്നിവര്‍ സംസാരിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ദിവസവും ചേരുന്ന ജാഗ്രത സമിതി കരുതല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

date