Skip to main content

വാര്‍ഡ്തല ശുചീകരണ വാരത്തിന് തുടക്കമായി

കട്ടപ്പന നഗരസഭ പത്താം വാര്‍ഡില്‍ വലിയപാറ സാനിറ്റേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ശുചീകരണവാരത്തിന് തുടക്കംകുറിച്ചു. വാര്‍ഡിലെ പൊതുസ്ഥലങ്ങള്‍, പൊതു ജലസ്രോതസുകള്‍, കുളങ്ങള്‍, കിണര്‍ എന്നിവിടങ്ങളില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. വാര്‍ഡിലെ എല്ലാ വീടുകളിലും ശുചീകരണത്തിനും വെള്ളക്കെട്ടു നിര്‍മാര്‍ജനവും വാര്‍ഡ്തല ബോധവല്‍ക്കരണവും തുടങ്ങി. ഭീഷണിയായ മരങ്ങള്‍ വെട്ടിമാറ്റി കൊണ്ടിരിക്കുന്നു. ഓക്‌സിജന്‍ അളവ് പരിശോധിക്കാന്‍ ജാഗ്രതാസമിതിക്കുള്ള പള്‍സ് ഓക്സീമീറ്റര്‍ യോഗത്തില്‍ കൈമാറി. ബ്ലീച്ചിങ് പഡൗര്‍, കുമ്മായം എന്നിവയും നല്‍കി. വാര്‍ഡ്തല ശുചീകരണ വാരത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ ബീന ടോമി, ജെപി എച്ച് എന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സിസ്റ്റര്‍ പുഷ്പ കുമാരി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഷെയ്‌സ് കൊച്ചുകുടി, അനുമോന്‍ രാജു, ലിബിന്‍ ചാക്കോ, വിനോദ് മറ്റത്തില്‍, ജിന്‍സി റോയി, ഷാന്റി രാജന്‍, ഷൈലമ്മ സോമന്‍,  അമ്പിളി, സുജാത എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
 

date