Skip to main content

പൂർണ്ണമായ അടച്ചിടലിൽ നിന്നും നെല്ലിയാമ്പതിയെ ഒഴിവാക്കി

 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂർണ്ണമായി അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിൽ നിന്നും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കിയതായി ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനാലാണ് പൂർണ്ണമായ അടച്ചിടലിൽ നിന്നും നെല്ലിയാമ്പതിയെ ഒഴിവാക്കിയത്. അതേസമയം, പഞ്ചായത്തിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും.

പൂർണ്ണമായും അടച്ചിട്ടുള്ള മറ്റു നഗരസഭ/ പഞ്ചായത്തുകളിലെ അടുത്ത രണ്ടു ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി പരിശോധിച്ച് ഇവ കുറയുന്ന പ്രദേശങ്ങളെ പൂർണമായും അടച്ചിടുന്നതിൽ നിന്നും ഒഴിവാക്കുന്നതായിരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
 

date