Skip to main content

ജില്ലയ്ക്ക് 6000 ഡോസ് കോവിഷീൽഡ് വാക്സിൻ ലഭ്യമായി

 

ജില്ലയ്ക്ക് 6000 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ലഭ്യമായ പുതിയ സ്റ്റോക്ക് ഉപയോഗിച്ച് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിലെ 45 വയസ് മുതൽ 60 വരെയും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് കുത്തിവെപ്പ് എടുക്കുക.   വാക്സിൻ ഇന്ന് വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് നൽകുകയും തിങ്കളാഴ്ച കുത്തിവെപ്പ് എടുക്കേണ്ടവർക്ക് അറിയിപ്പ് നൽകുകയും ചെയ്യും.

ജില്ലയിൽ 18-44 വരെ പ്രായമുള്ളവർക്ക് കുത്തിവെപ്പ് നടത്തുന്നതിനായി ആകെ 69000 ഡോസ് വാക്സിനാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. ആദ്യത്തെ തവണ 42,000 ഡോസും രണ്ടാംതവണ 27000 ഡോസും ലഭ്യമായി.    ഇതുവരെ 1769 പേർ ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തു. മെയ് 17 നാണ് കുത്തിവെപ്പ് ആരംഭിച്ചത്. അസുഖബാധിതർക്കാണ് മുൻഗണന നൽകുന്നത്.
 

date