Post Category
ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ തിങ്കളാഴ്ച മുതൽ
ജില്ലയിലെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിൽക്കുന്ന ചെല്ലാനം പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സെഷൻ സംഘടിപ്പിക്കും. കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം ഉണ്ടായതാണ് ടി.പി. ആർ ഉയരാൻ കാരണമായത്. ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നഷ്ടമായതിനാൽ ഓൺലൈൻ രജിസ്ട്രേഷനും പ്രദേശവാസികൾക്ക് ദുഷ്കരമായി. ഈ സാഹചര്യത്തിലാണ് ചെല്ലാനം സ്വദേശികൾക്ക് മാത്രമായി പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
date
- Log in to post comments