മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ വിവിധ
സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 5, 6 ക്ലാസ്സുകളിലേക്കുളള വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയോ അതിൽ കുറവുളളതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രാക്തന ഗോത്രവർഗ്ഗക്കാർക്ക് വരുമാന പരിധി ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെപൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 6-ാം ക്ലാസ്സിലേക്ക് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മാത്രവും മറ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 5-ാം ക്ലാസ്സിലേക്ക് പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുമാണ് പ്രവേശനം നൽകുന്നത്.
വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ട്രൈബൽ ഡവലപ്മെൻറ് ഓഫീസ് മുവാറ്റുപുഴ, ആലുവ, ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, പട്ടികവർഗ്ഗപ്രമോട്ടർമാർ, പട്ടികജാതി വികസന വകുപ്പിൻറെ ബന്ധപ്പെട്ട ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകൾ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വിദ്യാർത്ഥി നിലവിൽ പഠനം നടത്തിവരുന്ന
സ്ഥാപനത്തിൽ നിന്നും ലഭ്യമാകുന്ന ഗ്രേഡ് റിപ്പോർട്ട ് എന്നിവ സഹിതം പ്രമോട്ടർമാർ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ/ ജില്ലാ പട്ടികജാതി വികസന ആഫീസർ, മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ സീനിയർ സൂപ്രണ്ട് എന്നിവർക്ക് സമർപ്പിക്കുന്നതിനുളള അവസാന തീയതി 2021 ജൂൺ 10 . വിശദവിവരങ്ങൾക്ക് 04852814957,2970337
- Log in to post comments