കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി - ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി. ഇ. പ്രീ-പസ്സ് ഓപ്പറേഷൻ, കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക് ആന്റ് കെ.ജി.റ്റി.ഇ. പോസ്റ്റ് - പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് 2021 - 2022 അധ്യയന വർഷം ആരംഭിക്കുന്ന കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ എസ്. എസ്. എൽ. സി പാസ്സായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കൺട്രോളർ സർട്ടിഫിക്കറ്റുകൾ നൽകുന്ന കോഴ്സിൽ പട്ടികജാതി/പട്ടികവർഗ്ഗ/ മറ്റർഹ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി./എസ്.ഇ.ബി.സി. മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാനപരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തിൽ നിന്ന് 100 രൂപക്ക് നേരിട്ടും, 135 രൂപയുടെ മണിഓർഡറായി ഓഫീസർ ഇൻ ചാർജ്, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ. എൽ.പി. സ്കൂൾ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ., ആലുവ - 683108 എന്ന വിലാസത്തിൽ അയച്ചാൽ തപാൽ മാർഗ്ഗവും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2021 ജൂൺ 16 . വിശദവിവരങ്ങൾ പരിശീലന വിഭാഗത്തിലെ (0484 2605322, 9526364400) എന്നീ ഫോൺ നമ്പറുകളിൽ ലഭ്യമാകും
- Log in to post comments