Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണ്ടെയ്ന്മെന്റ് വ്യവസ്ഥകൾ പുന:പരിശോധിക്കും 

  എറണാകുളം: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ   കണ്ടെയ്ന്മെന്റ് വ്യവസ്ഥകൾ പുന:പരിശോധിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വിഭാഗം, പ്രദേശത്തെ പൊതുജന ആരോഗ്യ വിഭാഗം എന്നിവരുമായി ചർച്ച ചെയ്ത് കണ്ടെയ്ന്മെന്റ് വ്യവസ്ഥകളിൽ ഇളവ്  അനുവദിക്കും. 
  അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വാർഡുതല സമിതികളിലും ഡി.സി.സികളിലും നിയോഗിക്കപ്പെട്ട അധ്യാപകർക്ക് ഇത്തരം ചുമതലകളിൽ നിന്നും ഒഴിവാകുന്നതിൽ തടസമില്ല. സ്വകാര്യ ആശുപത്രികൾ നടത്തുന്ന വാക്സിനേഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. 
    യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ജില്ലാ വികസന കമ്മീഷ്ണർ അഫ്സാന പർവീൺ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

date