Skip to main content

ജില്ലയില്‍ 6,99,038 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി

മലപ്പുറം ജില്ലയില്‍ ഇതുവരെ 6,99,038 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,69,031 പേര്‍ക്ക് ഒന്നാം ഡോസും 1,30,007 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 10,537 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,66,397 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 72,154 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,143 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 28,035 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 18,407 പേര്‍ക്ക് ഒന്നാം ഡോസും 16,918 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം ഡോസ് വാക്സിനും 33,547 പേര്‍ ഒന്നാം ഡോസ് വാക്സിനുമാണ് ഇതുവരെ സ്വീകരിച്ചത്.

 

date