Skip to main content

കടകളില്‍ പരിശോധന നടത്തി

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പാണ്ടിക്കാട്, വെട്ടിക്കാട്ടിരി, വളരാട്, കൊടശ്ശേരി, ചെറുകോട്, അയനികോട് എന്നിവിടങ്ങളിലെ റേഷന്‍ കടകളടക്കം 12 വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ നാല് റേഷന്‍ കടകള്‍ക്കെതിരെ നടപടിയെടുത്തു. പൊതുവിപണിയിലെ പരിശോധനയില്‍ സാമൂഹിക അകലം പാലിക്കാത്തതിന് രണ്ട് കടകള്‍ക്കും വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് മൂന്ന് കടകള്‍ക്കും നോട്ടീസ് നല്‍കി. മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിച്ച് കോവിഡ് അവശ്യവസ്തുക്കളായ മാസ്‌ക്, സാനിറ്റൈസര്‍, എന്നിവയുടെ വിലനിലവാരം ഉറപ്പു വരുത്തി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദ് കുമാര്‍ സി.എ,  റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ മോഹനന്‍, സുനില്‍ ദത്ത്, അബ്ദുല്‍നാസര്‍ എന്നിവര്‍ പങ്കെടുത്തു.
 

date