Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 

 

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍  പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ  ക്ഷണിച്ചു.    അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം.    നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും നേരിട്ട് സമര്‍പ്പിക്കാം.  അപേക്ഷിക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍  മരുതോങ്കരയില്‍ പുതുതായി ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലേക്കും (കേരള സിലബസ് - ഇംഗ്ലീഷ് മീഡിയം ) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 10.   കൂടുതല്‍  വിവരങ്ങള്‍ക്കും  അപേക്ഷ ഫോമിനും ബ്ലോക്ക് - ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0495-2370379,2370657

 

date