Skip to main content

കോവിഡ് ആശുപത്രികളിൽ 2,005 കിടക്കകൾ ഒഴിവ്

 

 

 

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,546 കിടക്കകളിൽ 2,005 എണ്ണം ഒഴിവുണ്ട്. 108 ഐ.സി.യു കിടക്കകളും 37 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 552 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 666 കിടക്കകൾ, 30 ഐ.സി.യു, 30 വെന്റിലേറ്റർ, 323 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

14 സി.എഫ്.എൽ.ടി.സികളിലായി  1,710 കിടക്കകളിൽ  1,060 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 383 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 2,558 കിടക്കകളിൽ 1,826 എണ്ണം ഒഴിവുണ്ട്.

date