Skip to main content

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

 

പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മങ്കര (ആണ്‍കുട്ടികള്‍), മുണ്ടൂര്‍ (പെണ്‍കുട്ടികള്‍) പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, നോട്ടുബുക്ക്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട ഹോസ്റ്റലുകളിലോ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ രെറീുസറ@ഴാമശഹ.രീാ ലോ ജൂണ്‍ 10 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 8547630123.

date