Skip to main content

ആശ്രമം സ്‌കൂളില്‍ ഒന്നാംക്ലാസ് പ്രവേശനം

 

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മലമ്പുഴയിലെ ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട കാടര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കൂളില്‍ താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ടാകും. താല്‍പര്യമുള്ള രക്ഷിതാക്കള്‍ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 9446333559, 9645690903, 9947478777.

date