Skip to main content

ജില്ലാ പഞ്ചായത്ത് 'മിഷൻ, ബെറ്റർ ടുമാറോ,   8943270000, 8943160000  ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാം. 

 

പാലക്കാട്‌ ജില്ലാ പഞ്ചായത്ത് 'മിഷൻ ബെറ്റർ ടുമാറോ നന്മ ഫൗണ്ടേഷനു' മായി സഹകരിച്ച് കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗികൾക്കും മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുമായി 'നന്മ ഡോക്ടേഴ്സ് ഡെസ്ക്' എന്ന പേരിൽ ഹെൽപ്പ് ഡെസ്ക് സംവിധാനം ആരംഭിച്ചു.  ആവശ്യക്കാർക്ക് 8943270000, 8943160000    നമ്പറുകളിലൂടെ വിവിധ ചികിത്സകൾ ലഭ്യമാകും. 

പോലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസുകാർ തുടങ്ങി സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ ഫൗണ്ടേഷൻ. 

സൈക്കോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, കാർഡിയോളജിസ്റ്റ് തുടങ്ങി 150 ലധികം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ ആർക്കും എവിടെ നിന്നും  ഡോക്ടർമാരുമായി സംസാരിക്കാം. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ മരുന്നുകൾ, ആംബുലൻസ് തുടങ്ങി മറ്റു സഹായങ്ങളും സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, നന്മ ഫൗണ്ടേഷൻ വളണ്ടിയേഴ്സ് എന്നിവർ മുഖേന എത്തിച്ചു നൽകും. 

നന്മ ഡോക്ടേഴ്സ് ഡെസ്കിൻ്റെ പോസ്റ്റർ പ്രകാശനം നന്മ ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻ്റ് വി.എസ്. മുഹമ്മദ് കാസിം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾക്ക് നൽകി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും ഈ നമ്പറുകൾ നൽകി ആളുകൾക്ക് ഡോക്ടർമാരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ റജി കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി രാജൻ, നന്മ ഫൗണ്ടേഷൻ സംസ്ഥാന കോർഡിനേറ്റർ വിജയ ഭാസ്ക്കർ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
 

date