Skip to main content

പൂർണമായി അടച്ചിട്ട പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ ശുചീകരിക്കാൻ അനുമതി

 

ജില്ലയിൽ പൂർണ്ണമായ അടച്ചിടൽ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതിന് ശനിയാഴ്ച (ജൂൺ അഞ്ച്) ഉച്ചയ്ക്ക് ഒന്ന് വരെ തുറക്കാൻ  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി അനുമതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.

ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പ്ലസ് ടു മൂല്യനിർണയ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവി, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവർക്കും നിർദ്ദേശം നൽകി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, എ.ഡി.എം എൻ.എം. മെഹ്റലി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. പി റീത്ത എന്നിവർ പങ്കെടുത്തു.
 

date