Skip to main content

*കോളനികളിലെ കോവിഡ് നിയന്ത്രണം; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു*

ജില്ലയിലെ ആദിവാസി കോളനികളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി താലൂക്ക് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. മാനന്തവാടി താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ഷാമിന്‍ സെബാസ്റ്റ്യന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) മുഹമ്മദ് റഫീഖ്, വൈത്തിരിയില്‍ ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍ എന്നിവരെയാണ് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിയമിച്ചത്. കോളനികളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. പട്ടികവര്‍ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതലയും നോഡല്‍ ഓഫീസര്‍മാര്‍ നിര്‍വഹിക്കും.

 

date