Skip to main content

*സര്‍വീസില്‍ നിന്ന് വിരമിച്ചു*

*എ.ഡി.എം. ടി. ജനില്‍ കുമാര്‍*

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ടി. ജനില്‍ കുമാര്‍ 37 വര്‍ഷത്തെ സേവനത്തിനു ശേഷം തിങ്കളാഴ്ച സര്‍വീസില്‍ നിന്നു വിരമിച്ചു. 1984 ല്‍ റവന്യൂ വകുപ്പില്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം കോഴിക്കോട്, വയനാട് ജില്ലകളില്‍ എ.ഡി.എം, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്്ഷന്‍, ലാന്‍ഡ് അക്വിസിഷന്‍) തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2007 മുതല്‍ 2015 വരെ കോഴിക്കോട്, തലശ്ശേരി, വടകര, എന്നിവിടങ്ങളില്‍ തഹസില്‍ദാറായും ഇടുക്കിയില്‍ ഹുസൂര്‍ ശിരസ്തദാറായും പ്രവര്‍ത്തിച്ചു. കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണ സ്വദേശിയാണ്. ഭാര്യ: വിനിത, മക്കള്‍: ജെസ്‌വിന്‍, ജെസ്‌നിയ.

*ഡെപ്യൂട്ടി കലക്ടര്‍ സി.എം. വിജയലക്ഷ്മി*

ഡെപ്യൂട്ടി കലക്ടര്‍ (റവന്യൂ റിക്കവറി) സി.എം. വിജയലക്ഷ്മി 36 വര്‍ഷത്തെ സേവനത്തിനു ശേഷം തിങ്കളാഴ്ച സര്‍വീസില്‍ നിന്നു വിരമിച്ചു. 1985 ല്‍ റവന്യൂ വകുപ്പില്‍ വയനാട് ജില്ലയില്‍ സര്‍വീസില്‍ പ്രവേശിച്ചു. 2012 ല്‍ സീനിയര്‍ സൂപ്രണ്ട്, 2015 മുതല്‍ വയനാട്, കോഴിക്കോട് ജില്ലകൡ ഡെപ്യൂട്ടി കലക്ടര്‍ എന്നീ പദവികള്‍ വഹിച്ചു. ഇരുപത്തിയെട്ടര വര്‍ഷവും ജില്ലയില്‍ തന്നെയായിരുന്നു സേവനം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയാണ്. മുട്ടില്‍ പാറക്കലിലാണ് താമസം. റിട്ട. തഹസില്‍ദാര്‍ എം.എം. ശശീധരനാണ് ഭര്‍ത്താവ്. മക്കള്‍: നിതാന്ത് (ബാംഗ്ലൂര്‍), നീരജ (ബാംഗ്ലൂര്‍).

 

 

വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് ഡി.എം. ജയേന്ദ്രകുമാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. പനങ്കണ്ടി സ്വദേശിയായ ഇദ്ദേഹം 33 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. 

 

date