Skip to main content

*സര്‍വീസില്‍ നിന്ന് വിരമിച്ചു* *റഷീദ് മുത്തുക്കണ്ടി* *ജില്ലാ സപ്ലൈ ഓഫീസര്‍*

ജില്ലാ സപ്ലൈ ഓഫീസര്‍ രഷീദ് മുത്തുക്കണ്ടി 34 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നു വിരമിച്ചു. 1987 ല്‍ വയനാട് ജില്ലയില്‍ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കയി ജോലിയില്‍ പ്രവേശിച്ചു. 1989 മുതല്‍ പൊതുവിതരണ വകപ്പില്‍ ജോലി ചെയ്തു. കോഴിക്കോട്, കൊയിലാണ്ടി, വടകര താലുക്ക് സപ്ലൈ ഓഫീസറായും കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലാ സപ്ലൈ ഓഫീസറായും ജോലി ചെയ്തു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തില്‍ ഒള്ളൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ കാപ്പാട് താമസം.

*ഇബ്രാഹിം കെ.*
*ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍*

ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ ഇബ്രാഹിം  കെ. 35 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചു. 1986 ല്‍ തരിയോട്  സി.എച്ച്.സി യില്‍ ജൂനിയര്‍  ഹെല്‍ത്ത് ഇന്‍സ്പെക്ടറായാണ് തുടക്കം. തുടര്‍ന്ന് വയനാട്, കോഴിക്കോട്, കൊല്ലം ജില്ലകളിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, 2011 ല്‍  കോഴിക്കോട് ഡെപ്യൂട്ടി  ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ  ഓഫീസര്‍, 2020 ജൂണ്‍ മുതല്‍  വയനാട് ജില്ലാ  എഡ്യൂക്കേഷന്‍ ആന്റ് മീഡിയ  ഓഫീസര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു.

തരുവണ ആര്‍വാള്‍ സ്വദേശിയാണ്. ഭാര്യ: ചെറുകര എ.എല്‍.പി  സ്‌കൂളിലെ അധ്യാപിക നസീമ വി.ടി. മക്കള്‍: നൗഷിറ (എം.ടെക്), നിഷാന നസ്റിന്‍ (എം.ബി.ബി.എസ് അവസാന  വര്‍ഷ  വിദ്യാര്‍ത്ഥിനി, കോഴിക്കോട്  മെഡിക്കല്‍ കോളേജ് ),  നിഷിദ ജാസ്മിന്‍ (എം.എസ്.സി ), നിന്‍ഷാ ഷെറിന്‍  (പ്ലസ്ടു).

 

date