Skip to main content

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു  

 

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പരപ്പനങ്ങാടിയില്‍ നഗരസഭയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ ശേഷിക്കുന്ന 20 ഒഴിവുകളിലേക്ക് അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് മറ്റു സമുദായങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണെന്ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

ഹോസ്റ്റലില്‍ പ്രവേശനം നേടുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ്മണി, യൂണിഫോം, പഠനോപകരണങ്ങള്‍, പ്രത്യേക ട്യൂഷന്‍ എന്നിവ ലഭിക്കും.  പ്രവേശനം ആഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റും (സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപെടുത്തിയത്) സഹിതം ജൂണ്‍ 16നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അപേക്ഷയും അനുബന്ധരേഖകളും സ്‌കാന്‍ ചെയ്ത് scdotirurangadi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കാം.  

date