Skip to main content

കോവിഡ് 19 ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദുരീകരിക്കുന്നതിനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയില്‍ ബ്ലോക്ക്/പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഏകോപന ചുമതല നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിക്കും പ്രവര്‍ത്തന ചുമതല സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചേഴ്‌സിനുമാണ്. ഇടുക്കി ജില്ലയിലെ എട്ട് ബ്ലോക്കിലും പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രങ്ങള്‍ മുഖേന 18 മുതല്‍ 45 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൂടി നടന്നു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് സഹായ കേന്ദ്രങ്ങളുമായോ ലോക്കല്‍ ലെവല്‍ കമ്മിറ്റി ജില്ലാ കോര്‍ഡിനേറ്ററുമായോ 9446934311 എന്ന നമ്പരിലോ ബന്ധപ്പെടാം.

ബ്ലോക്ക് സഹായ കേന്ദ്രങ്ങള്‍
അടിമാലി കാര്‍മല്‍ ജ്യോതി സെന്റര്‍ (9446213313,  8547347801, 9747574163)
ദേവികുളം വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മൂന്നാര്‍ സബ് സെന്റര്‍ (9946994888, 9544389483)
നെടുങ്കണ്ടം ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, നെടുങ്കണ്ടം (8078177057, 7306549151, 9072925713)
ഇളംദേശം - അനുഗ്രഹ നികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പന്നിമറ്റം (9447781995, 9447452248, 9496600372)  
ഇടുക്കി- അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ പൈനാവ് (9496389070, 8590330447, 9496847100)
കട്ടപ്പന സ്‌നേഹ സദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വള്ളക്കടവ് (8281400512, 9946700464, 8606520321)
തൊടുപുഴ- പ്രതീക്ഷാ ഭവന്‍, തൊടുപുഴ (9400949843, 8086351339, 9633602787)
അഴുത- പ്രിയദര്‍ശനി ബഡ്‌സ് സ്‌കൂള്‍,കുമളി  (9961843558, 9846958114, 9526736438)
 

date