Skip to main content

കോവിഡ്: എസ്ബിഐ പൈനാവ് ശാഖ 2.70 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൈനാവ് ശാഖയുടെ ആഭിമുഖ്യത്തില്‍  അവശ്യ വസ്തുക്കള്‍ ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുത്ത മൂന്നു പി എച്ച്‌സികള്‍ക്കും കൈമാറി.

ബാങ്ക് മാനേജര്‍ കെ.ജി. ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ സാധന സാമഗ്രികള്‍  ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് കൈമാറി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 14520 രൂപ സംഭാവനയും നല്‍കി.

ജില്ലാ ആരോഗ്യ ഓഫീസിനു വേണ്ടി 2,25000 രൂപയുടെ ശ്വസനോപകരണങ്ങളും  മാസ്‌കുകളുമാണ് ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങിയത്. ബാക്കി 45000 രൂപയുടെ സാധനങ്ങള്‍  വാഴത്തോപ്പ്, വാത്തിക്കുടി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ പി.എച്ച് സി കള്‍ക്കും നല്‍കി.

ശ്വസനോപകരണങ്ങള്‍, മാസ്‌കുകള്‍, സാനിടൈസര്‍, കൈയുറകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കിറ്റുകളാണ് കൈമാറിയത്. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഡിഎംഒ ഡോ. എന്‍. പ്രിയ, എന്‍ എച്ച് എം കോ ഓര്‍ഡിനേറ്റര്‍ ഡോ. സുജിത് സുകുമാരന്‍, എസ് ബി ഐ ഫീല്‍ഡ് പ്രതിനിധി എസ്.ഷാബു, സ്റ്റാഫ് യൂണിയന്‍ പ്രതിനിധി ബെന്നി തോമസ് എന്നിവര്‍ പങ്കെടുത്തു.

date