Skip to main content

സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്നതില്‍ ആശങ്ക

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മാനന്തവാടി പാണ്ടിക്കടവ് മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ചുമട്ട് തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് വരെ ജോലിക്ക് പോയതാണ്. പത്തോാളം ആളുകളുമായി സമ്പര്‍ക്കമുണ്ട്. കല്‍പ്പറ്റ മില്‍മയില്‍ മെയ് 31 വരെ ജോലി ചെയ്ത വ്യക്തി, യമ്മി ആന്‍ഡ് മീ ഫുഡ് പ്രോഡക്ട് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തി, കമ്മന ബനാന പാക്കേജ് എന്ന സ്ഥാപനത്തില്‍ മെയ് 28 വരെ ജോലിയിലുണ്ടായിരുന്ന വ്യക്തി എന്നിവര്‍ പോസിറ്റീവായിട്ടുണ്ട്. പേരിയ പീക്ക് ഫാക്ടറിയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇടവക പിലാക്കണ്ടി കോളനി, പിലാത്തോട്ടം, പടിഞ്ഞാറത്തറ പാണ്ടന്‍കൂട് കോളനി, പിലാത്തോട്ടം കോളനി, അപ്പപ്പാറ കരമാഡ് കോളനി, പനമരം ചുണ്ടക്കുന്നു കോളനി, നൂല്‍പ്പുഴ സെയിന്റ് മാനുര്‍ക്കുന്നു കോളനി, വെള്ളമുണ്ട വെള്ളാരംകുന്ന് കോളനി, അരിക്കര കോളനി, മീനങ്ങാടി രാമഗിരി കോളനി, താളാപ്പുഴ ഗോദാവരി കോളനി, വൈത്തിരി ചുണ്ടേല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
 

date