Skip to main content

ജില്ലയിൽ 1040946 ആളുകൾ  കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു

 

കാക്കനാട്: ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ പുരോഗമിക്കുന്നു. ജില്ലയിൽ ജൂൺ രണ്ടു വരെ 815055 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 225891ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 1040946 ആളുകൾ  കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 
732534 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 308412 ആളുകളും വാക്സിൻ സ്വീകരിച്ചു.  ആരോഗ്യ പ്രവർത്തകരിൽ 58744 ആളുകൾ രണ്ട് ഡോസ് വാക്സിനും 75463 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30226 ആളുകൾ രണ്ട് ഡോസ് വാക്സിനും 51362 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 44479 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.
115 പേർ രണ്ട് ഡോസും സ്വീകരിച്ചു. 
 45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 255442 ആളുകൾ ആദ്യ ഡോസും 32226 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 388309 ആളുകൾ ആദ്യ ഡോസും 104580 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ  748670 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 200458 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 66385 ആളുകൾ ആദ്യ ഡോസും 25433 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.

date