Skip to main content

ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 

 

എറണാകുളം : കേരളതീരത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ  ട്രോളിംഗ് നിരോധനം.  ജില്ലയിലെ  ട്രോളിംഗ് നിരോധനം സംബന്ധിച്ച് എ.ഡി.എം മുഹമ്മദ് ഷാഫിയുടെ  അദ്ധ്യക്ഷതയിൽ  യോഗം ചേർന്നു.  ജില്ലയിൽ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട നടപടി
ക്രമങ്ങൾ യോഗം  വിലയിരുത്തി. യോഗത്തിൽ  വഹിച്ചു. 52  ദിവസത്തെ  ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ജില്ലയിൽഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂൺ 9-ന് മുൻപായിതീരംവിട്ട് പോകേണ്ടതാണ്.ഹാർബറുകളിലെ ഡീസൽ ബങ്കുകൾ കൂടാതെ തീരപ്രദേശത്തെ മറ്റു ഡീസൽ ബങ്കുകൾ എന്നിവ ട്രോളിംഗ്നിരോധന കാലയളവിൽ അടച്ചിടണം . ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ്തെരഞ്ഞെടുത്ത ബങ്കുകളും മുഖേന ഡീസൽ ലഭ്യമാക്കും. യന്ത്രവത്കൃത ബോട്ടുകൾക്ക്   ഡീസൽ നൽകുവാൻ പാടില്ല.  ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും യോഗത്തിൽതീരുമാനമായി.ട്രോളിംഗ് നിരോധന കാലയളവിൽ രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങളുടെ വിപണനം  നടത്തുന്നത് തടയുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ, ഫിഷറീസ്  വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ്ഷെഡ്തൊഴിലാളികൾ എന്നിവർക്ക് മുൻ  കാലങ്ങളിലേതുപോലെ സൗജന്യ റേഷൻ അനുവദിക്കും . അപേക്ഷകൾക്കായി മത്സ്യത്തൊഴിലാളികൾ അതാത് മത്സ്യഭവൻ ആഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.

ട്രോളിങ് നിരോധന  കാലയളവിൽ കടലിൽ പോകുന്ന യന്ത്രവത്കൃത ഇൻബോർഡ് വളളങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. അങ്ങനെ പോകുന്ന ഒരു ഇൻബോർഡ് വളളത്തിനോടൊപ്പം ഒരു ക്യാരിയർ വളളം മാത്രമേ അനുവദിക്കുകയുളളൂ. കൂടാതെ ക്യാരിയർ വളളത്തിൻറെ രജിസ്ട്രേഷൻ ഉൾപ്പെടെയുളള വിവരങ്ങൾ അതാത് ഫിഷറീസ്ഓഫീസുകളിൽ യാന ഉടമകൾ റിപ്പോർട്ട്ചെയ്യണം. ട്രോൾബാൻ കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ നിർബന്ധമായും ബയോമെട്രിക്ഐഡികാർഡും, സുരക്ഷാ ഉപകരണങ്ങളും, കൈയിൽ കരുതുകയും   ജാഗ്രത പാലിക്കുകയും ചെയ്യണം . 
    
കടലിലുണ്ടാകുന്ന അപകടങ്ങൾ നേരിടാൻ 2 പട്രോളിംഗ്ബോട്ടുകളും ഒരു മറൈൻ ആംബുലൻസും വൈപ്പിൻ ഫിഷറീസ്സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമും സജ്ജമാക്കിയിട്ടുണ്ടെന്നും ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ വേണ്ടത്ര സുരക്ഷ ഉപകരണങ്ങൾ യാനങ്ങളിൽ കരുതേണ്ടതും, കാലാവസ്ഥമുന്നറിയിപ്പുകൾ പാലിക്കേണ്ടതുമാണെന്നും യോഗം നിർദ്ദേശിച്ചു. കടൽ രക്ഷാപ്രവർത്തനം ആവശ്യമായിവരുന്ന അവസരങ്ങളിൽ ഫിഷറീസ്കൺട്രോൾറൂം    - 0484  2502768; 9496007037; 9496007029 ;  മറൈൻ എൻഫോഴ്സ്മെൻറ്    - 9496007048 ;  കോസ്റ്റൽ പോലീസ് സ്റ്റേഷൻ അഴീക്കോട്    - 0484 2815100 ; ഫോർട്ട്കൊച്ചി- 0484-2215006, 1093 ; കോസ്റ്റ്ഗാർഡ് - 0484-2218969, 1554 (ടോൾഫ്രീ)  നേവി- 0484-2872354, 2872353  എന്നീ നമ്പരുകളിൽ ബന്ധപെടുക . 

മദ്ധ്യമേഖല ഫിഷറീസ് ജോയിന്റ്  ഡയറക്ടർ സാജു.എം.എസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ  നൗഷർഖാൻ.കെ ,കോസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്മെൻറ് , പോലീസ്, റവന്യൂ, സിവിൽ സപ്ലൈസ് , ഭക്ഷ്യ സുരക്ഷ, മത്സ്യഫെഡ്മുതലായ വകുപ്പ് പ്രതിനിധികളും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും, ബോട്ട് -പരമ്പരാഗതവള്ള ഉടമസ്ഥ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

date