പരിസ്ഥിതി ദിനത്തിൽ ആകാശവാണി കൊച്ചി എഫ് എം പച്ച എഫ് എം ആകുന്നു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആറു മണിക്കൂര്‍ പരിസ്ഥിതി പരിപാടികളുടെ പ്രക്ഷേപണവുമായി കൊച്ചി എഫ് എം.
'പരസ്പരം പ്രാണനായിത്തീരുക' കോവിഡ് കാലത്തെ അതിജീവന ശബ്ദം
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ആകാശവാണി കൊച്ചി എഫ് എം ഹരിതപ്രക്ഷേപണത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക്. ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക പ്രക്ഷേപണത്തിന്റെ ഭാഗമായി 33 പരിപാടികളാണ് നിലയം അവതരിപ്പിക്കുക. വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങളുടെ പരിസ്ഥിതി ചിന്തകളും, അനുഭവങ്ങളും പങ്കുവയ്ക്കും. പാരിസ്ഥിതികാവബോധം വളര്‍ത്താനുതകുന്ന പ്രഭാഷണങ്ങള്‍, പാരിസ്ഥിതിക പ്രമേയങ്ങളുള്ള സംഗീത പരിപാടികള്‍, ആരോഗ്യപരിപാടികള്‍, ഡോക്യൂമെന്ററികള്‍, നാടകം എന്നിവയ്‌ക്കൊപ്പം ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു, സ്വാമി നിര്‍മ്മലാനന്ദ ഗിരി എന്നിവരുടെ പ്രകൃതി ദര്‍ശനവും ഹരിതപ്രക്ഷേപണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സി. രാധാകൃഷ്ണന്‍, ജെറി അമല്‍ ദേവ്, വിജയലക്ഷ്മി, സച്ചിദാനന്ദന്‍ പുഴങ്കര, ദേവിക രാജീവ്, ഡോ:ബാബു ജോസഫ്, ഡോ:എസ്. ശാന്തി, എ.സി.കെ. നായര്‍, പി. എസ്. ജയന്‍, ഡോ:സി.ജി. മധുസൂദനനന്‍, ഇ. ഉണ്ണികൃഷ്ണന്‍, കൊച്ചി മേയർ അഡ്വ. എം. അനില്‍കുമാര്‍, വി. അശോക് കുമാര്‍, ഡോ:പി. ഇന്ദിരാദേവി, റെനി ആര്‍. പിള്ളൈ, രാജു മോഹന്‍ മാവേലിക്കര, സി. ആര്‍. നീലകണ്ഠന്‍, ഉഷാകുമാരി ജയകുമാര്‍, ഡി. ആര്‍. പ്രേംകുമാര്‍, ഡോ: ടി. വി . സജീവ്, ഡോ: ആര്‍. സുഗതന്‍, ആര്‍. പ്രേംചന്ദ്, കെ. എന്‍. ഷാജി, ഡോ:എം. രാജേന്ദ്ര പ്രസാദ്, പി. ഐ. ശങ്കരനാരായണന്‍, ഇടമലക്കുടി രാമചന്ദ്രന്‍, ഡോ. സജി കുരുട്ടുകുളം, ഉണ്ണികൃഷ്ണ പാക്കനാര്‍ തുടങ്ങിയവരുടെ പരിപാടികളുമുണ്ടാകും.
കാളിദാസന്റെ മേഘസന്ദേശത്തിലെ പര്‍വ്വതങ്ങള്‍, നദികള്‍, കാടുകള്‍ എന്നിവയെ ആസ്പദമാക്കി വിശ്വമോഹന്‍ ഭട്ട്, കവിതാ കൃഷ്ണമൂര്‍ത്തി, രവീന്ദ്രനാഥ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത ആല്‍ബവും, പാശ്ചാത്യ സംഗീതത്തിലെ പ്രശസ്ത പരിസ്ഥിതിഗാനങ്ങളും പ്രക്ഷേപണം ചെയ്യുന്നു.
പാരിസ്ഥിതിക അവബോധത്തിനുവേണ്ടി കേരളീയ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തിയ മണ്‍മറഞ്ഞുപോയ സ്വാമി നിര്‍മ്മലാനന്ദഗിരി , കല്ലേന്‍ പൊക്കുടന്‍, ഡോ: ലത, കെ. ശിവപ്രസാദ് എന്നിവരുടെ ജൈവസംരക്ഷണ കാഴ്ച്ചപ്പാടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Log in to post comments