Skip to main content

ഓക്സിജൻ ജംബോ സിലിണ്ടറുകൾ കൈമാറി

 

എറണാകുളം :  എറണാകുളം ഗവ.മെഡിക്കൽ കോളേജിന്  ആദിത്യ ബിർള ഗ്രൂപ്പിന്റെ ഏലൂരിലെ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഓക്സിജൻ ജംബോ സിലിണ്ടറുകൾ കൈമാറി. കളമശ്ശേരി മെഡിക്കൽ  കോളേജിൽ നടന്ന ചടങ്ങിൽ ഹിൻഡാൽകൊ യൂണിറ്റ് ഹെഡ് രാജീവ് ഉപാദ്ധ്യായ് ജില്ലാ കലക്ടർ എസ് സുഹാസിന് രേഖകൾ കൈമാറി. 25 സിലിണ്ടറുകൾ വീതം മെഡിക്കൽ കോളേജിനും ജില്ലയിലെ ദേശീയ ആരോഗ്യ മിഷനുമാണ് നൽകിയത്.  കമ്പനി എച്ച് ആർ മാനേജർ പി വി മനോജ്, പ്രൊഡക്ഷൻ ഹെഡ് ജെ ജിനിൽ, അസിസ്റ്റൻ്റ് മാനേജർ സി പി രതീഷ്, സിഎസ്ആർ ഹെഡ് പി ബി രാജേഷ്, അലൂമിനിയം ഫാക്ടറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡൻ്റ് കെ എൻ ഗോപിനാഥ്, സെക്രട്ടറി പി എം  മുജീബ് റഹ്മാൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട്  ഡോ.ഗീതാ നായർ, ആർഎംഒ ഡോ. ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഹിൻഡാൽകോ ഇൻഡസ്ട്രീസ്  സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത 25  ആധുനിക ഓക്സിജൻ കോൺസെൻട്രേറ്ററുകൾ  നേരത്തെ  മെഡിക്കൽ കോളേജിന് നൽകിയിരുന്നു  . 

date