Skip to main content

പന്തളം നഗരസഭയിലും 15 പഞ്ചായത്തുകളിലും  ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോവിഡ് രോഗികളുടെ ടെസ്റ്റ് പോസിറ്റി നിരക്ക് ഉയര്‍ന്നിട്ടുള്ള പന്തളം നഗരസഭ, പ്രമാടം, പള്ളിക്കല്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, കോയിപ്രം, കുന്നന്താനം, കടപ്ര, പുറമറ്റം, അരുവാപ്പുലം, സീതത്തോട്, റാന്നി അങ്ങാടി, വടശ്ശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. യാതൊരു ഇളവുകളും ഇവിടങ്ങളില്‍ അനുവദിച്ചിട്ടില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി അറിയിച്ചു

date