Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ

റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07,10 (പൂര്‍ണ്ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10,11 (പൂര്‍ണ്ണമായും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (കോശിപ്പടി മുതല്‍ നെല്ലിമല താഴെ കൊളഞ്ഞിക്കൊമ്പ് പടി വരെ പ്രദേശങ്ങള്‍), തിരുവല്ല നഗരസഭ വാര്‍ഡ് 18 (തിരുമൂലപുരം കാളചന്തയ്ക്ക് സമീപ പ്രദേശങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മഞ്ഞക്കടമ്പ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടുന്ന കുരിശുംമൂട് ജംഗ്ഷന്‍ മുതല്‍ ആമക്കുന്ന് വഴി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍), വാര്‍ഡ് 18 (പാലം ജംഗ്ഷന്‍ മുതല്‍ അംഗനവാടി വരെയുള്ള പുന്നമൂട് കോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂൺ എട്ടു  മുതല്‍ ജൂൺ 15  വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂൺ 15 ന് അവസാനിക്കും.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)  ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി  പ്രഖ്യാപിച്ചത്.

date