Skip to main content

മില്‍ക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരവികസനവകുപ്പ് മുഖാന്തരം നടപ്പാക്കുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് (കണ്‍വെന്‍ഷണല്‍) അപേക്ഷ ക്ഷണിച്ചു.  പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തന്‍വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ ഗോധനം (സങ്കരവര്‍ഗം, നാടന്‍ പശു) 2 പശു യൂണിറ്റ്,  5  പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയവ നടപ്പിലാക്കുന്നു.  താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ജൂലൈ 20ന് മുമ്പ് ബ്ലോക്ക് തലത്തിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ഇടുക്കി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date