Skip to main content

ഫൈൻ ആർട്സ് കോളേജിൽ ഗസ്റ്റ് അധ്യാപക ഓൺലൈൻ ഇൻറർവ്യൂ 15ന്

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിലവിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താല്ക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ ജൂൺ 15 ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും.
അപ്ലൈഡ് ആർട്ട്, പെയിൻറിംഗ്, ഗ്രാഫിക്സ്- പ്രിൻറ് മേക്കിംഗ് എന്നീ വിഭാഗങ്ങളിലേക്കാണ് ഗസ്റ്റ് അധ്യാപക ഒഴിവുകളുള്ളത്.
അപ്ലൈഡ് ആർട്ടിന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ (അപ്ലൈഡ് ആർട്ട്), പെയിൻറിംഗിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ/എം.എഫ്.എ (പെയിൻറിംഗ്), ഗ്രാഫിക്സ്-പ്രിൻറ് മേക്കിംഗിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ/എം.എഫ്.എ (ഗ്രാഫിക്സ്-പ്രിൻറ് മേക്കിംഗ്) എന്നിങ്ങനെയാണ് യോഗ്യത.
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രിൻസിപ്പാളിനെ അഭിസംബോധന ചെയ്ത് ഏതു ഒഴിവിലേക്കാണ് എന്ന് വ്യക്തമാക്കി കോളേജ് ഇ-മെയിലായ  cfaktvm@gmail.com ൽ സ്വന്തം ഇ-മെയിലിൽ നിന്ന് അപേക്ഷിക്കണം. വാട്സ്ആപ്പ് നമ്പരും ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും.
ഇ മെയിലിൽ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ഡിഗ്രി സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും കോപ്പി, ജോലി മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, ബയോഡേറ്റ അടങ്ങിയ പി.ഡി.എഫ് ഫയൽ ഉൾപ്പെടുത്തിയിരിക്കണം. 14ന് രാവിലെ 11ന് മുമ്പ് ഇമെയിൽ ലഭിച്ചിരിക്കണം.
14 ന് വൈകിട്ട് ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ, വാട്ട്സ്ആപ്പ് മുഖേന ഇൻറർവ്യൂവിൽ പ്രവേശിക്കേണ്ട സമയവും ഗൂഗിൾ മീറ്റ് ലിങ്കും നൽകും. വിശദാംശങ്ങൾക്ക് www.cfakerala.ac.in സന്ദർശിക്കുക.
പി.എൻ.എക്സ് 1806/2021

date