Skip to main content

കർഷകർക്ക് വിവിധ വിഷയങ്ങളിൽ ഓൺലൈൻ പരിശീലനം

 

ആലപ്പുഴ :ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ കർഷകർക്കായി ജൂൺ മാസത്തിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പരിശീലന ക്ലാസ്സുകൾ നടത്തുന്നു. മുട്ടക്കോഴി വളർത്തൽ ജൂൺ 10, 11 , കാട വളർത്തൽ ജൂൺ 18 , ആട് വളർത്തൽ ജൂൺ 24,25 തീയതികളിലുമാണ്. താത്പര്യമുള്ളവർ 9188522703 എന്ന നമ്പറിൽ ഓഫീസ് പ്രവർത്തന സമയത്ത് ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. പരിശീലനം സൗജന്യം ആയിരിക്കും .

date