Skip to main content

പത്തനംതിട്ടയില്‍ പാഠപുസ്തക വിതരണം  പൂര്‍ത്തിയാക്കി കുടുംബശ്രീ

പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കു പാഠപുസ്തക വിതരണം പൂര്‍ത്തീകരിച്ചതായി കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്ററര്‍ അറിയിച്ചു. കുടുംബശ്രീയും കേരള ബുക്ക് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായി പാഠപുസ്തകങ്ങളുടെ സോര്‍ട്ടിംഗും വിതരണവും മാര്‍ച്ച് മാസത്തില്‍ തന്നെ ആരംഭിച്ചിരുന്നു. ജില്ലയിലെ 11 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി 123 സൊസൈറ്റികളിലേക്കു വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ അതാതു സ്‌കൂളുകളിലെ അധ്യാപകര്‍ കൈപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്കു വിതരണം ചെയ്യുന്നു. 

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലേക്കായി 6,55,753 പാഠപുസ്തകങ്ങളാണ് ഈ അധ്യയന വര്‍ഷം വിതരണം ചെയ്തിരിക്കുന്നത്. ജില്ലയിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ആവശ്യാനുസരണം പാഠപുസ്തകങ്ങള്‍ നല്‍കി വകുന്നു. ഇതിനായി 26885 പാഠപുസ്തകങ്ങള്‍ സ്റ്റോക്കുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പാഠപുസ്തകങ്ങള്‍ എത്തിക്കും.

കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന 10 സോര്‍ട്ടിംഗ് സ്റ്റാഫും ഒരു സൂപ്പര്‍വൈസും ഉള്‍പ്പെടുന്ന കുടുംബശ്രീ ഫെസിലിറ്റി മാനേജ്‌മെന്റ് സൊസൈറ്റിക്ക് നേതൃത്വം നല്‍കുന്നത് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍, സംഘടന വിഭാഗം  ജില്ലാ പ്രോഗ്രാം മാനേജര്‍ എം.ഡി  മുകേഷ് കുമാര്‍ എന്നിവരാണ്.

date