Skip to main content

കുടുംബശ്രീ കരാര്‍ ജീവനക്കാര്‍ വാക്സിന്‍ ചാലഞ്ചില്‍ പങ്കാളികളായി  

 

 

 

ആദ്യഗഡു ആറു ലക്ഷം രൂപ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി

കൊവിഡ്  മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്സിന്‍ ചാലഞ്ചില്‍ കൈകോര്‍ത്ത് കുടുംബശ്രീയിലെ കരാര്‍ ജീവനക്കാരും.  കുടുംബശ്രീ മിഷനിലെ കരാര്‍ ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയന്റെ (കെ.എസ്. കെ. ഇ. യു) ആഹ്വാനമനുസരിച്ചാണ്  ജീവനക്കാര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായത്. 
 
ചലഞ്ചിന്റെ ഭാഗമായുള്ള ആദ്യഗഡുവായ 6,51,060 രൂപയുടെ ചെക്ക്  കോഴിക്കോട് സി. എച്ച്. കണാരന്‍ സ്മാരക മന്ദിരത്തില്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പുമന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഐ.രജുലയില്‍നിന്നും ഏറ്റുവാങ്ങി. ഇതര തൊഴിലാളി വിഭാഗങ്ങളോടൊപ്പം ചേര്‍ന്ന് കുടുംബശ്രീ ജീവനക്കാര്‍ നടത്തുന്ന ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്ത് പകരുമെന്ന് മന്ത്രി പറഞ്ഞു. യൂണിയന്‍ നേതാക്കളായ ഇ.നിഖില്‍ ചന്ദ്രന്‍, ലിബിന്‍ അജയഘോഷ്, എ.ശ്രീവിദ്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  കുടുംബശ്രീ യുടെ 14 ജില്ലാ മിഷന്‍ ഓഫീസുകളിലേയും കരാര്‍ ജീവനക്കാരില്‍നിന്ന് സമാഹരിച്ച തുകയാണ് വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി യൂണിയന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.  

 

date