Skip to main content

കാലവർഷം: ദുരന്ത നിവാരണ അതോറിറ്റിയുടെ ഓൺലൈൻ ചർച്ചാ പരമ്പര ഇന്നു(09ജൂൺ) മുതൽ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന 'കാലവർഷ ചർച്ചകൾ' ഓൺലൈൻ പരിപാടിക്ക് ഇന്നു(09 ജൂൺ) തുടക്കം. മൺസൂൺകാല അതിജീവനവുമായി ബന്ധപ്പെട്ട് കെ.എസ്.ഡി.എം.എയുടെ യൂട്യൂബ് ലൈവ് വഴി സംഘടിപ്പിക്കുന്ന സംഭാഷണ പരമ്പരയാണിത്. 

                

ഇന്ന് (ജൂൺ 9) വൈകിട്ട് ഏഴിനു കൊറോണ കാലത്തെ മൺസൂൺ തയാറെടുപ്പുകളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.എസ്. അനീഷ് സംസാരിക്കും. സംശയ നിവാരണത്തിനുള്ള അവസരവുമുണ്ടാകും.

 

ജൂൺ 10നു ഡാം മാനേജ്‌മെന്റിനെ കുറിച്ചു ജെയിംസ് വിൽസണും 11നു കാലവർഷത്തിൽ കെട്ടിട - ഭവന സംരക്ഷണത്തെക്കുറിച്ച് ആർക്കിടെക്ട് ജി. ശങ്കറും 14നു ഭിന്നശേഷി സംയോജിത മൺസൂൺ - കോവിഡ്  തയാറെടുപ്പുകളെക്കുറിച്ച് ഡോ. മുഹമ്മദ് അഷീലും 15നു കാലവർഷം : എന്തൊക്കെ പ്രതീക്ഷിക്കാം എന്ന വിഷയത്തിൽ ഡോ. റോക്സി മാത്യു കോളും 16നു ദുരന്തനിവാരണം :  ഭാവി കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ഡോ. മുരളി തുമ്മാരുകുടിയും 17ന് ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ തയാറെടുപ്പുകളെക്കുറിച്ചു ശങ്കർ ജിയും സംസാരിക്കും.

date