Skip to main content

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്  ധനസഹായം നൽകി 

 

 

എറണാകുളം : അറബിക്കടലിൽ ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റ് മൂലം ഉപജീവനമാർഗ്ഗം നഷ്ടമായ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ  സമുദ്രമേഖലയിലെ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾനാടൻ മേഖലയിലെ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഫിഷറീസ് വകുപ്പ് മുഖേന 1200  രൂപ അനുവദിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം  വൈപ്പിൻ നിയോജക മണ്ഡലം എം.എൽ.എ  കെ . എൻ ഉണ്ണികൃഷ്ണൻ  നിർവ്വഹിച്ചു.

 

ജില്ലയിൽ തീരദേശ മേഖലയിലെ 9992 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും  6075  അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും  ഈ പദ്ധതിയുടെ  ആനുകൂല്യം ലഭിക്കും . വൈപ്പിൻ മേഖലയിലെ 5177 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും, 3630 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾപ്പെടെ ആകെ 8807 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഈ  ആനുകൂ ല്യം ലഭ്യമാകുമെന്ന് എം.എൽ.എ പറഞ്ഞു . 

 

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്  രസികല പ്രിയരാജ്, വാർഡ്മെമ്പർ  സുരേഷ്, സഹകരണസംഘം പ്രസിഡൻറ്  ശശി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കടമക്കുടി ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ്  മേരി വിൻസൻറ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസ മാനുവൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഉൾനാടൻ മേഖലയായ മുളവുകാട്  ഗ്രാമപഞ്ചായത്തിൽ പനമ്പുകാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അക്ബർ, വൈസ്പ്രസിഡൻറ് റോസ് മാർട്ടിൻ, ഒന്നാം വാർഡ് മെമ്പർ  ആഷിൻ രാജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സൂപ്രണ്ട്  സന്ദീപ് പി,  എറണാകുളം(കൊച്ചി) മത്സ്യഭവൻ ഓഫീസർ സ്മിത കെ. ബി,  അസിസ്റ്റൻറ് ഫിഷ റീസ് എക്സ്റ്റൻഷൻ ഓഫീസർ രമ്യ . കെ.ഡി,  ഫിഷറീസ് ഓഫീസർ  ദിവ്യ ടി ബാബു എന്നിവരും  പരിപാടിയിൽ പങ്കെടുത്തു.

date