Skip to main content

സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി

 

 ആലപ്പുഴ:  കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി  സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു. ഈ മേഖലയിലുള്ള സർക്കാർ പദ്ധതികൾ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തി വ്യവസായ മേഖലയിലേക്ക് ആകർഷിക്കുതിനും, കൂടുതൽ നിക്ഷേപം നടത്തുതിനും, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുതിനും നിലവിൽ വ്യവസായം നടത്തുന്ന സംരംഭകർക്ക് പുതിയ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുതിനുമാണ് പരിശീലനം നൽകുന്നത്.  വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം.  പതിനഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിശീലനത്തിൽ പുതിയ വ്യവസായ പദ്ധതികൾ, വിവിധ വായ്പാ പദ്ധതികൾ, കേരള ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഫെസിലിറ്റേഷൻ ആക്ട്-2017 എന്നിവയെക്കുറിച്ചും, സംരംഭകർക്ക് മറ്റ് വകുപ്പുകളിൽ നിന്നും ലഭ്യമാകുന്ന സഹായങ്ങളെക്കുറിച്ചും   വിശദീകരിക്കും. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂൺ മാസം 5-ാം തീയതിക്ക് മുൻപായി നിശ്ചിത അപേക്ഷാ ഫോറത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകൾ , ബ്ലോക്ക് വ്യവസായ ഓഫീസുകൾ എന്നിവിടങ്ങളുമായി ബന്ധപ്പെടാം. ഫോൺ-9446019538, 9447859939,9497338750,9747009727,9446379623

 

 

(പി.എൻ.എ 1147/ 2018)

date