Post Category
തൊഴിലവസരം
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ഐ. ടി പരിശീലന കേന്ദ്രം, ഓട്ടോമൊബൈല്‍ വ്യവസായ സ്ഥാപനം എന്നിവയിലെ വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളെ ജൂണ്‍ നാലിന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയിലൂടെ തിരഞ്ഞെടുക്കുന്നു. ഫാഷന്‍ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ്, പി.ജി.ഡി.സി. എ എന്നീ കോഴ്‌സുകള്‍ക്കുള്ള പരിശീലന ഫാക്കല്‍റ്റികള്‍, ഓഫീസ് മാനേജര്‍മാര്‍, ഓട്ടോമൊബൈല്‍ വിഭാഗത്തിലേക്ക് ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, വര്‍ക്ക്‌ഷോപ് മാനേജര്‍മാര്‍ എന്നിവരെയാണു ആവശ്യം. ഏതെങ്കിലും ബിരുദമോ, ബിരുദാനന്തര ബിരുദമോ, ബന്ധപ്പെട്ട ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും പ്ലസ്ടുവിനു ശേഷം സാങ്കേതിക പരിശീലനം നേടിയവര്‍ക്കും ഒറ്റത്തവണ റജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ എംപ്ലോയബിലിറ്റി സെന്ററില്‍ അടച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ :04832 734 737.
date
- Log in to post comments