Skip to main content

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പർ ഒഴിവ്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. അപേക്ഷകൾ ജൂലൈ 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങൾ www.prd.kerala.gov.inwww.highcourtofkerala.nic.inwww.keralaadministrativetribunal.gov.in   എന്നിവയിൽ ലഭിക്കും.
കേന്ദ്ര, സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ അപേക്ഷ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അയയ്ക്കണം. അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്. കവറിന് പുറത്ത് Application for the post of Judicial Member in Kerala Administrative Tribunal  എന്ന് എഴുതിയിരിക്കണം.
പി.എൻ.എക്സ് 2100/2021

date