Skip to main content

വനിതാ  സംവിധായകരെ കണ്ടെത്താൻ ഓൺലൈൻ ശിൽപശാല

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിൽ കെ.എസ്.എഫ്.ഡി.സി.യുടെ മേൽനോട്ടത്തിൽ വനിതകളുടെ സംവിധാനത്തിൽ ഒരുക്കുന്ന സിനിമയുടെ സംവിധായകരെ കണ്ടെത്താനുള്ള തെരെഞ്ഞെടുപ്പു പ്രക്രിയയുടെ ഓൺലൈൻ ശിൽപ്പശാല ജൂലൈ നാലിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിൽ ആദ്യമായി കേരളമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഈ പദ്ധതി ക്യാമറയുടെ പിന്നിലെ സ്ത്രീ സാന്നിദ്ധ്യം വർദ്ധിപ്പിക്കുവാൻ സഹായകരമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾ കെ.എസ്.എഫ്.ഡി.സി വെബ്‌സൈറ്റിൽ.
പി.എൻ.എക്സ് 2103/2021

date